Saturday, February 25, 2012

തേവള്ളി കുതിരയ്ക്ക് ഇതാദ്യമായി ഒരു സംഗീതാവിഷ്കാരം !!..2012 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ കുംഭനിലാവ് എന്ന തൃക്കടവൂരപ്പ ഭക്തിഗാന സമാഹാരത്തില്‍ ഒരു ഗാനം !!

ആല്‍ബം : കുംഭനിലാവ്
ഗാനരചന : രജീഷ് പാലവിള 
സംഗീതം : അഞ്ചല്‍ വേണു 
ആലാപനം : സുദീപ്‌ കുമാര്‍ 

"അഷ്ടമുടിക്കായലിന്റെ പോന്നോളങ്ങളില്‍ 
നൃത്തമാടി വരുന്നിതാ നെടുംകുതിര !
അല തല്ലിത്താളമിട്ട്..തിര തള്ളിയോടമിട്ട് ..
ജലറാണി ആനന്ദത്തില്‍ അഭിരമിക്കെ ...
കാറ്റ് വന്നു കൈഞൊടിച്ചാല്‍ , പമ്പരം തിരിച്ചിടുന്ന
അപ്പൂപ്പന്‍ പാവയ്ക്കുള്ളില്‍ ജീവന്‍ തുടിച്ചു !
ആകാശമാകും മുത്തുക്കുട പിടിച്ചു !!

അറബിക്കടലിലൂടെ ഭൂമിയാകെ ചുറ്റിടുന്ന
കായല്‍ ജലമാല പുല്‍കും പാക്കളങ്ങളില്‍ ..
അനഘാന്തരംഗമാകെ ആനന്ദത്തേന്‍ നിറച്ച്
കളിയാടി എത്തിടുന്ന ചങ്ങാടങ്ങളില്‍ ...
ആര്‍പ്പുവിളി ആരവങ്ങള്‍ !
വാദ്യഘോഷമംഗളങ്ങള്‍ !
ഭഗവാനെ വാഴ്ത്തുന്നു നാകീവൃന്ദങ്ങള്‍ !!

അലയില്‍ ,ചെമ്മുകിലിന്‍ പട്ടുടുത്ത പൊയ്ക്കുതിര
പൂന്തോണികളില്‍ ഒഴുകിടും വഴിത്താരകളില്‍ ...
അഴകാര്‍ന്ന കെട്ടുകാഴ്ച നിരനിരയായി നിന്നുകണ്ണില്‍
തിരുവാതിരയാടിടുന്ന വയലേലകളില്‍ ...
അന്തിവെയില്‍ പൊന്നൊളിയില്‍ ..
പൊന്തിവരും അമ്പിളിയില്‍ ..
വരവേല്‍ക്കാനണയുന്നു..കുംഭനിലാവ് !!"

No comments:

Post a Comment